ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി സലീം റാവുത്തർ(66)ആണ് ജിദ്ദയിൽ മരിച്ചത്. കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സലീം റാവുത്തർ മരിച്ചത്.
കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ജിദ്ദയിൽ സംസ്കരിക്കും. ഭാര്യ അഫീറാ സലീം. മക്കൾ ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ നിസാം, ഷമീർ.
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
11:03 PM Jan 20, 2021 | Deepika.com