ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണം
01:14 AM Sep 22, 2022 | Deepika.com
പടന്നക്കാട്: ലഹരി ഉപയോഗത്തിനെതിരേ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പിടിഎ യുടെ ആഭിമുഖ്യത്തിൽ ബോധവത്കരണം നടത്താൻ കോളജിൽ ചേർന്ന പിടിഎ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ക്ലാസുകൾ തോറും ബോധവതേകരണ ക്ലാസകളും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിക്കും. കാമ്പസിന്റെ പരിസര പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യും. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വി. ലീന,ഡോ. പ്രജിത്ത് കുന്നിൽ ,ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ പ്രസംഗിച്ചു.