നീലേശ്വരം: ആത്മാർത്ഥതയും വിശ്വാസവും മുറുകെ പിടിക്കുന്നവർക്കെല്ലാം വിജയപീഠത്തിലെത്താനാവുമെന്ന് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പിയും സിനിമാനടനും എഴുത്തുകാരനുമായ സിബി തോമസ്. കണ്ണൂർ രൂപതക്ക് കീഴിലുള്ള കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവം നീലേശ്വരം സെന്റ് പീറ്റേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ നാം ആഗ്രഹിച്ചതും പ്രതീക്ഷ വച്ചതുമായ കാര്യങ്ങൾ നേടിയെടുക്കാൻ അൽപം കഠിനാധ്വാനം ചെയ്യാൻ തയാറായാൽ എത്ര വലിയ കാര്യങ്ങളും സ്വന്തമാക്കാൻ കഴിയുമെന്നും സിബി തോമസ് പറഞ്ഞു. വെള്ളിത്തിരയിലെ തന്റെ രംഗപ്രവേശനം അത്തരത്തിലുള്ളതായിരുന്നു. ഞാൻ വിശ്വസിച്ച് പ്രാർത്ഥിച്ചു അതുൾപ്പെടെ പലതും തനിക്ക് ചെയ്യാനായത് ഞാൻ ഇപ്പോൾ ഓർക്കുകയാണ് ഈ കലോൽസവ വേദിയിലെന്നും അദ്ദേഹം പറഞ്ഞു.
ഫെറോനാ വികാരി ഫാ. റോയ് നെടുന്താനം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഫെറോനാ മതബോധന ഡയറക്ടർ ഫാ. ജോൺസൺ നെടുംപറമ്പിൽ, ഫാ. ആർസിൽ പീറ്റർ, ഫാ. പീറ്റർ പാറേക്കാട്ടിൽ, സെക്രട്ടറി സാലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മേഖല ബൈബിൾ കലോത്സവം
01:14 AM Sep 22, 2022 | Deepika.com