കാസർഗോഡ്: ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു.
വിദ്യാർഥികളുടെ ഭാവിയ്ക്ക് ദോഷം ചെയ്യുന്ന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനും സെക്കണ്ടറി - ഹയർ സെക്കണ്ടറി ലയനത്തിനും എതിരെ 24ന് ജില്ലാതല കൺവൻഷൻ ചേരാൻ തീരുമാനിച്ചു. കാസർഗോഡ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
ആലോചന യോഗത്തിൽ എഫ് എച്ച്എസ്ടിഎ ജില്ലാ ചെയർമാൻ സുബിൻ ജോസ് അധ്യക്ഷത വഹിച്ചു. ജിജി തോമസ്, എൻ. സദാശിവൻ, കെ.അൻവർ, സുനിൽ മാത്യൂസ്, എ.ബി.അൻവർ എന്നിവർ പ്രസംഗിച്ചു.
ലയനത്തിനെതിരേ ഹയർസെക്കൻഡറി അധ്യാപകർ പ്രക്ഷോഭത്തിലേക്ക്
01:14 AM Sep 22, 2022 | Deepika.com