കാഞ്ഞങ്ങാട്: ഫയലിംഗ് ഷീറ്റ് നിലനിർത്തി സൈക്രബുകളെ സംരക്ഷിച്ച് ജോലി സുരക്ഷാ ഉറപ്പുവരുത്തണമെന്നും അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണമെന്നും ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ വനിത സമ്മേളനം ആവശ്യപ്പെട്ടു. പുതിയകോട്ട ഫോർട്ട് വിഹാർ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ബേബി ലത അധ്യക്ഷത വഹിച്ചു.
മിസോറാം എൻഐടിയിൽ നിന്ന്ഇൻഫർമേഷൻ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ കെ.മേഘ,കണ്ണൂർ യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ നവ്യ ദിവാകരൻ എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: കെ.ബേബിലത(ചെയർപേഴ്സൺ), വി.ലക്ഷ്മിക്കുട്ടി(വൈസ് ചെയർപേഴ്സൺ), എ.വി.സീമ(കൺവീനർ), ജോളി മാത്യു( ജോയിന്റ് കൺവീനർ).
ആധാരംഎഴുത്ത് അസോസിയേഷൻ വനിതാസമ്മേളനം നടത്തി
01:13 AM Sep 22, 2022 | Deepika.com