പിലിക്കോട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊടക്കാട് പാടശേഖരത്തില്‍ സംഘടിപ്പിച്ച കന്നികൊയ്ത്ത് ഉദ്ഘാടനം നാടിന്റെ ഉത്സവമായി. മികച്ച ജൈവ കര്‍ഷകനായ രവീന്ദ്രന് കൊടക്കാടിന്റെ പത്ത് ഏക്കറില്‍ വരുന്ന വയലിലാണ് കൊയ്ത്ത് നടത്തിയത്. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്.വീണാറാണി എന്നിവര്‍ ചേര്‍ന്ന് കന്നികൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് അംഗം പ്രസീതാകുമാരി അധ്യക്ഷത വഹിച്ചു. നോഡല്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതികുമാരി മുഖ്യാതിഥിയായി. എം.നാരായണന്, കെ.ശ്രീകുമാര്‍, കദീവളനം സെക്രട്ടറി പി.രാമചന്ദ്രന്, യു.നാരായണന്, എം.വി.ഗണേശന്, രവീന്ദ്രന് കൊടക്കാട്, കെ.സി.മാധവന്, ബാലചന്ദ്രന് കൊടക്കാട്, സി.ടി.സുകുമാരന്‍,കൃഷി ഓഫീസര്‍ ആര്.പ്രീതി ,അസി. കൃഷി ഓഫീസര്‍ എ.വി.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
നാടിന്റെ ഉത്സവമായി കന്നികൊയ്ത്ത്
01:13 AM Sep 22, 2022 | Deepika.com