തൃക്കരിപ്പൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റു. ഏഴിമല കേന്ദ്രീയ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ തെക്കേ മാണിയാട്ടെ കെ. ലതീഷി(42)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ തെക്കേ മാണിയാട്ട് കളരിക്കാല്‍ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു അപകടം. ലതീഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട്: നായക്കൂട്ടം കുറുകെ ചാടിയതിനെതുടർന്ന് സ്കൂട്ടർ മറിഞ്ഞ് സിപിഎം പുല്ലൂർ ലോക്കൽ കമ്മിറ്റി അംഗത്തിന് പരിക്ക്. എടമുണ്ടയിലെ മാടിക്കാൽ നാരായണൻ (53) പരിക്കേറ്റത്. ഇടത് കാൽ മുട്ടിന് പരിക്കേറ്റ നാരായണൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഉദയനഗർ - കൊടവലം റോഡിലാണ് അപകടം. ഒരാഴ്ച മുമ്പ് കൊടവലത്തെ എംജയരാജനും നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റിരുന്നു.
നായക്കൂട്ടം കുറുകെ ചാടി; രണ്ടുപേർക്ക് പരിക്ക്
01:13 AM Sep 22, 2022 | Deepika.com