നിവേദനം നൽകി
01:13 AM Sep 22, 2022 | Deepika.com
വെള്ളരിക്കുണ്ട്: താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പിഎസ് സി സ്ഥിരം പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് വികസനസമിതി നിവേദനം നൽകി. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ പിഎസ്സിയുടെ സ്ഥിരം പരീക്ഷ കേന്ദ്രം ഇല്ലാത്തതിനാൽ നൂറുകണക്കിന് പരീക്ഷാർഥികൾ ഏറെ പ്രയാസം അനുഭവിക്കുന്നു. പരീക്ഷ എഴുതുന്നവർ തീരപ്രദേശ മേഖലയിൽ കേന്ദ്രീകരിക്കുന്ന വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാൻ 80 ഉം 100 ഉം കിലോമീറ്റർ സഞ്ചരിക്കേണ്ട ദുരവസ്ഥയാണ്. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ സെന്റ് ജൂഡ്സ് ഹൈസ്കൂൾ പിഎസ് സി സ്ഥിരം പരീക്ഷാ കേന്ദ്രത്തിന് അനുയോജ്യമായ ഭൗതികസാഹചര്യമുള്ള സ്ഥാപനമാണ് മാത്രമല്ല വെള്ളരിക്കുണ്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പരപ്പയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി പ്രസിഡന്റ് ബാബു കോഹിന്നൂർ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, ജില്ലാ കളക്ടർ, ജില്ലാ പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസ് എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.