പയ്യാവൂർ: പതിറ്റടിപ്പറമ്പിൽ പയ്യാവൂർ പഞ്ചായത്ത് പുതുതായി നിർമിച്ച എംസിഎഫ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. പ്രീത സുരേഷ്, കെ. മോഹനൻ, ടി.എം. ജോഷി, ഷീന ജോൺ, രജനി സുന്ദരൻ, ടി.ഡി. തങ്കമ്മ എന്നിവർ പ്രസംഗിച്ചു. "എന്റെ പയ്യാവൂർ എന്റെ അഭിമാനം ' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ മാലിന്യ ശേഖരണത്തിനായാണ് പതിറ്റടിപ്പറമ്പിൽ പുതിയ കെട്ടിടം നിർമിച്ചത്. 2021-22 വർഷ ത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത് .
ഇനി പയ്യാവൂർ ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പതിറ്റടിപ്പറമ്പിലേക്ക് മാറ്റുമെന്നും തുടർന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പയ്യാവൂർ പഞ്ചായത്ത് എംസിഎഫ് കെട്ടിടം നാടിന് സമർപ്പിച്ചു
01:11 AM Sep 22, 2022 | Deepika.com