കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ മുൻകരുതലുകളുമായി സ്കൂൾ തുറക്കുവാനുള്ള നടപടികൾ ചർച്ച ചെയ്യുവാൻ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്ത യോഗം ചേർന്നു.
വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവ പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമായ മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വിശദമായി ചർച്ച ചെയ്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പിക്കുവാനുള്ള മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് യോഗത്തിൽ അവതരിപ്പിച്ചു. രാജ്യത്തെ സ്കൂളുകൾ ക്രമേണ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ആദ്യ ഘട്ടമായാണ് യോഗം ചേർന്നത്. കാര്യങ്ങൾ വിശദമായി പഠിക്കുന്നതിനായി അടുത്ത ആഴ്ച വീണ്ടും യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്കൂളുകൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും യോഗം ചേർന്നു
11:59 PM Jan 19, 2021 | Deepika.com