ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊറോണ ഭീതിയിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ പോയ കഴിഞ്ഞ വർഷത്തിന്റെ ഓർമകളിൽ നിന്ന് ഒരു മോചനം എല്ലാവർക്കും ആവശ്യമാണെന്നും അതിനാലാണ് സാധാരണ നിലയിലേക്കു എത്തിയില്ലെങ്കിൽ കൂടി ഇപ്പോൾ ഒരു കൂട്ടായ്മയ്ക്ക് പ്രസ് ക്ലബ് തുനിഞ്ഞതെന്നും ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മിസോറി സിറ്റിയിലെ തനിമ റസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ പുതിയ പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ് വീഡിയോ കോണ്‍ഫറൻസ് വഴി അംഗങ്ങളെ അഭിസംബോധന ചെയ്തു. ഈ വർഷം ഷിക്കാഗോയിൽ നടക്കുന്ന ദ്വൈവാർഷിക കോണ്‍ഫറൻസ് പുതുമകൾ നിറഞ്ഞതായിരിക്കുമെന്നും മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അറിവും ഉത്തേജനവും പകരുന്നതായിരിക്കുമെന്നും അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മുൻ പ്രസിഡന്റ്മാരായ അനിൽ ആറ·ുള, ജോയ് തുന്പമണ്‍ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു, വൈസ് പ്രസിഡന്റുമാരായ ജോർജ് തെക്കേമല, ജോർജ് പോൾ, കോർഡിനേറ്റർ ജിജു കുളങ്ങര, ട്രഷറർ മോട്ടി മാത്യു, ജോ. സെക്രട്ടറി വിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഹൂസ്റ്റണ്‍ ചാപ്റ്ററിലെ പുതിയ അംഗമായ ’നേർകാഴ്ച’ മാനേജിംഗ് ഡയറക്ടർ സൈമണ്‍ വാളാച്ചേരിലിന് അംഗങ്ങൾ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: അനിൽ ആറന്മുള
ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പുതുവത്സരം ആഘോഷിച്ചു
11:24 PM Jan 19, 2021 | Deepika.com