കോയന്പത്തൂർ: കഴിഞ്ഞ 15 മാസത്തിനിടെ 75 പോക്സോ കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത പോലീസുകാരെ കോയന്പത്തൂർ ഡിഐജി മുത്തുസ്വാമി അഭിനന്ദിച്ചു. കോയന്പത്തൂർ ഡിഐജി മുത്തുസ്വാമിക്ക് റോട്ടറി ക്ലബ്ബിന്റെ പേരിൽ കൊറോണ കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡ് നല്കി ആദരിച്ചു. കോയന്പത്തൂർ നോർത്ത് റോട്ടറി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പ്രഭു, സെക്രട്ടറി രാധാകൃഷ്ണൻ, പ്രോജക്ട് ഡയറക്ടർ മഹേശ്വരൻ എന്നിവർ അവാർഡ് സമ്മാനിച്ചു.
മികച്ച പ്രവർത്തനത്തിന് പത്ത് ഇൻസ്പെക്ടർമാർക്ക് അവാർഡ് ലഭിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ കോയന്പത്തൂരാണ് മുന്നിൽ.
കോയന്പത്തൂർ-ഗോവ വിമാന സർവീസ്
കോയന്പത്തൂർ : ഇൻഡിഗോ എയർലൈൻസ് കോയന്പത്തൂരിൽ നിന്ന് ഗോവയിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചു. കോയന്പത്തൂരിൽ നിന്ന് ഗോവയ്ക്ക് ഒക്ടോബർ 30 മുതൽ പ്രതിദിന വിമാനം സർവീസ് നടത്തുമെന്നും എ 320 വിമാനത്തിൽ 186 പേർക്ക് യാത്ര ചെയ്യാൻ കഴിയും. കോയന്പത്തൂരിൽ നിന്ന് രാത്രി 11.05ന് പുറപ്പെട്ട് 12.30ന് ഗോവയിലെത്തി പുലർച്ചെ 1.00ന് ഗോവയിൽ നിന്ന് പുറപ്പെട്ട് 2.20ന് കോയന്പത്തൂരിലെത്തും.
കോയന്പത്തൂർ പോലീസിനെ അഭിനന്ദിച്ച് ഡിഐജി മുത്തുസ്വാമി
12:42 AM Sep 22, 2022 | Deepika.com