ആലത്തൂർ : മോട്ടോർ സൈക്കിൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ആൾ അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി പാർലേൻ വില്ലേജ് നല്ലൂർപ്പെട്ടി പെരിയണ്ണൻ മകൻ പാണ്ഡ്യൻ (25) ആണ് പിടിയിലായത്.
നൈറ്റ് പട്രോളിംഗിനിടെ പുലർച്ചെ അഞ്ച് മണിക്ക് ആലത്തൂർ എസ്ഐ എം.ആർ. അരുണ്‍കുമാറും സംഘവും എരിമയൂർ പെട്രോൾപന്പിന് സമീപം സർവീസ് റോഡിൽ വെച്ച് എരിമയൂർ ഭാഗത്തുനിന്നും തോട്ടുപാലം ഭാഗത്തേക്ക് മോഷ്ടിച്ച ടിവിഎസ് മോട്ടോർ സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിലാകുന്നത്. പരിശോധനയ്ക്കിക്കിടയിൽ മോട്ടോർസൈക്കിൾ താഴെയിട്ട് അടുത്തുള്ള പാടത്തേക്ക് ഓടിയ ഇയാളെ എസ്ഐ എം.ആർ. അരുണ്‍കുമാർ, സീനിയർ സിപിഒ ചന്ദ്രൻ, സിപിഒ മുഹമ്മദ് റിയാസ് തുടങ്ങിയവർ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ എം.ആർ. അരുണ്‍കുമാർ, എഎസ്ഐ കെ.ആർ. രാജാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കുമാരൻ, ചന്ദ്രൻ, സുലേഖ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മോട്ടോർ സൈക്കിൾ മോഷ്ടാവ് പിടിയിൽ
12:41 AM Sep 22, 2022 | Deepika.com