വടക്കഞ്ചേരി: പ്രസിഡന്റ് അറിയാതെ യോഗങ്ങളും തെരഞ്ഞെടുപ്പും നടക്കുന്നതു സംബന്ധിച്ചും തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ചും വിവാദങ്ങളുയർന്ന വാൽകുളന്പ് ജ്ഞാനോദയം ഗ്രന്ഥശാലയിൽ നിയമാവലി പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ നിർദ്ദേശം നൽകി.
പ്രസിഡന്റ് കെ. നാരായണൻ നൽകിയ പരാതിയിലാണ് ലൈബ്രറി കൗണ്‍സിലിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഭരണസമിതി അംഗീകരിച്ച നിയമാവലി പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയതായി റിപ്പോർട്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനെ താലൂക്ക് ലൈബ്രറി കൗണ്‍സിൽ മേൽനോട്ടം വഹിക്കണമെന്നും പറയുന്നുണ്ട്.
തെരഞ്ഞെടുപ്പു നടത്താൻ നിർദേശം
12:41 AM Sep 22, 2022 | Deepika.com