ട്രാൻസ്ഫോർമറിനു ആവശ്യത്തിനു ശേഷിയില്ലാത്തതു മെഡിക്കൽ കോളജ് പ്രവർത്തനത്തെ ബാധിക്കുന്നു
11:50 PM Sep 21, 2022 | Deepika.com
മാനന്തവാടി: ട്രാൻസ്ഫോർമറിനു ആവശ്യത്തിനു ശേഷിയില്ലാത്തത് ഗവ.മെഡിക്കൽ കോളജിലെ ലോണ്ട്രിയും ഓക്സിജൻ സെന്ററും ഉൾപ്പെടെ സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എംഎൽഎ ഫണ്ടിൽനിന്നു 50 ലക്ഷം രൂപ പാസായിട്ടും ശേഷി കൂടിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതു വൈകുകയാണ്. മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങി രണ്ടു വർഷമായിട്ടും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതു വിമർശനത്തിനും കാരണമാകുന്നുണ്ട്. ഓക്സിജൻ സെന്ററിലും ലോണ്ഡ്രിയിലും ആവശ്യത്തിനു വൈദ്യുതി എത്തിക്കാൻ പര്യാപ്തമല്ല നിലനിലെ ട്രാൻസ്ഫോർമർ. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ഒക്ടോബറോടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.