അബുദാബി : കൊച്ചി ഉൾപ്പടെ അഞ്ചു വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി സ്പൈസ് ജെറ്റ്. റാസ് അൽ ഖൈമ വിമാനത്താവളത്തിൽ നിന്നുമാണ് സ്പൈസ് ജെറ്റ് പുതിയ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി , മുംബൈ, അമൃത്സർ, ലക്നോ, ജയ്പൂർ എന്നിവയാണ് പുതിയ റൂട്ടുകൾ . ഇതോടൊപ്പം നിലവിലുള്ള ഡൽഹി സർവീസ് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. റാസ് അൽ ഖൈമ വിമാനത്താവളവുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് നിരക്കാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ യാത്രക്കാർക്കായി റാസ് അൽ ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ യാത്ര സൗകര്യവും സ്പൈസ് ജെറ്റ് ഒരുക്കുന്നുണ്ട്. യുഎ ഇ- ഇന്ത്യ സെക്ടറിൽ വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണവും ആവശ്യകതയും പരിഗണിച്ചുള്ള വികസന പദ്ധതികളാണ് സ്പൈസ് ജെറ്റ് ഒരുക്കുന്നതെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിംഗ് പറഞ്ഞു. 2025 ൽ 2 .9 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുള്ള റാസ് അൽ ഖൈമ എമിറേറ്റിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതെന്നു റാക്ക് അന്തരാഷ്ട്ര വിമാനത്താവള സിഇഒ സഞ്ജയ് ഖന്ന അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി സ്പൈസ് ജെറ്റ്
12:23 AM Jan 19, 2021 | Deepika.com