മുഹ്സിൻ കാളികാവിന്റെ സംവിധാനത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. നാടകവേദിയുടെ അണിയറ പ്രവർത്തകരും കലാകാര·ാരും കലാകാരികളും ഷായോടൊത്തുള്ള തങ്ങളുടെ അനുഭവങ്ങൾ അഭിനവ മികവിലൂടെ വേദിയിൽ പങ്കുവച്ചായിരുന്നു ശ്രദ്ധേയമാക്കിയത്. ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ മുസാഫിർ ഷായ്ക്കുള്ള മൊമെന്േറാ കൈമാറി . പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയനായ മുഹമ്മദ് അമാനുള്ള പ്രതെയ്ക സമ്മാനം മാധ്യമ പ്രവർത്തകൻ മുസ്തഫ നൽകി.
മുസാഫിറിന്റെ ആശംസ പ്രസംഗം നാടക പ്രവർത്തകർക്ക് പ്രചോദനമായി. മറുപടി പ്രസംഗത്തിൽ ഷാ ആലുവ നാടക വേദിക്കും ജിദ്ദ പറഞ്ഞു . മുഹ്സിൻ കാളികാവ് എന്ന സംവിധായകൻ ഇല്ലായിരുന്നുവെങ്കിൽ താനൊരിക്കലും നാടകക്കാരൻ ആവില്ലായിരുന്നുവെന്നു ഷാ പറഞ്ഞു ..
, ഷാ ആലുവ സോഫിയ സുനിൽ, സന്തോഷ് , ഗിരീഷ് , സിമി കാദർ , ഫാത്തിമ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു . റയാൻ ബാവ, പ്രേം കുമാർ, പൂജ പ്രേം എന്നിവർ കവിതകൾ ആലപിച്ചു. മുഹമ്മദ് അമാൻ അവതരിപ്പിച്ച ഏകാംഗ കോമഡി ഷോ കാണികളുടെ കൈയടി നേടി. ബഷീർ അലി പരുത്തിക്കുന്നൻ സ്വാഗതവും ഉണ്ണി തെക്കേടത് നന്ദിയും പറഞ്ഞു. റഫീഖ് മന്പാട്, സുനിൽ സൈദ് , സന്തോഷ് കാളികാവ് , ഗിരീഷ് കാളികാവ്, സുബൈർ ആലുവ എന്നിവർ നേതൃത്വം നൽകി. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത് .
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ