ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ രാംനാരായണ്‍ അയ്യർ, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങൽ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് ചെയർമാൻ വി.പി അലി മുഹമ്മദ് അലി, മത്സര വിജയികളായ അർപണ മെലാനി, സ്നേഹ സാറ (ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ), ആയിഷാ അഹമ്മദ്, മറിയം സയ്യിദ് ഖ്വാജ (ജിദ്ദ ദൽഹി പബ്ലിക് സ്കൂൾ), സായി ശക്തി (അൽറദ് വ ഇൻർനാഷണൽ സ്കൂൾ, യാന്പു) എന്നിവർ പ്രസംഗിച്ചു.
അഞ്ച് വിജയികൾക്കു ഉപഹാരവും സർട്ടിഫിക്കറ്റുകളും വൈ. സാബിർ വിതരണം ചെയ്തു. റിഹേലി പോളിക്ലിനിക് ഡയറക്ടർമാരായ അബ്ദുൽ റസാഖ്, ഷാജഹാൻ എന്നിവരും മറ്റു അതിഥികളും മികവ് പുലർത്തിയ 33 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിജിഐ അംഗം അബ്ദുറഹ്മാൻ കാളന്പ്രാട്ടിലിന് ഉപഹാരം നൽകി. നൗഫൽ പാലക്കോത്തും കബീർ കൊണ്ടോട്ടിയും ചടങ്ങിന്റെ ഏകോപനം നിർവഹിച്ചു.
ജിജിഐ ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും ട്രഷറർ പി.വി ഹസൻ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹൽ കാളന്പ്രാട്ടിൽ ഖിറാഅത്ത് നടത്തി. അഷ്റഫ് പട്ടത്തിൽ, മൻസൂർ വണ്ടൂർ, നൗഷാദ് ചാത്തല്ലൂർ, ബിജുരാജ് രാമന്തളി, അനുപമ, ശബ്ന കബീർ തുടങ്ങിയവർ ചടങ്ങ് നിയന്തിച്ചു.
റിപ്പോർട്ട് : മുസ്തഫ കെ ടി പെരുവള്ളൂർ