കേരളത്തിലെ വിദ്യാഭ്യാസ - തൊഴിൽ- രാഷ്ട്രീയ മേഖലകളിൽ സമസ്തമായ മാറ്റങ്ങളാണ് യുവജനത പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മായാണ്. നമ്മുടെ യുവ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പോലും നമുക്ക് കഴിയുന്നില്ല. കേരളത്തിൽ വേണ്ടത്ര മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ തമിഴ്നാട്ടിലും കർണാടകയിലുമൊക്കയാണ് നമ്മുടെ യുവജനങ്ങൾ വിദ്യാഭ്യാസം തേടിപ്പോകുന്നത്. അന്യനാടുകളിൽ വിദ്യാഭ്യാസം പൂർത്തിയയാക്കി മടങ്ങി വരുന്ന അവർക്ക് മാന്യമായ ഒരു ജോലി പോലും ലഭിക്കുന്നില്ല. - അദ്ദേഹം പറഞ്ഞു.
വ്യവസായം നടത്തുന്നതിനൊപ്പം തന്നെ സാമൂഹികമായ ഇടപെടലുകൾ കൂടി നടത്താൻ തയാറായാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ. എട്ടുവർഷം മുൻപ് തന്റെ ജ·നാട്ടിലെ ചെറുപ്പക്കാരുടെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ് താൻ ട്വന്റി 20 എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയത്. അഞ്ചുവർഷം മുൻപ് ട്വന്റി 20 യെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപീകരിച്ചുകൊണ്ട് കിഴക്കന്പലം പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു. ഇത്തവണ കിഴക്കന്പലം ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ ഭരണമാണ് ട്വൻറി 20 ഒറ്റയ്ക്ക് നേടിയത്.- അദ്ദേഹം പറഞ്ഞു.
നല്ല സഹായമനസ്ക്കരാണ് അമേരിക്കയിലെ മലയാളികളെന്നു താൻ അന്ന് അനുഭവിച്ചറിഞ്ഞതാണ്. നല്ലവരായ അമേരിക്കൻ മലയാളി ബിസിനസുകാർ മനസുവച്ചാൽ കേരളത്തിലെ തൊഴിൽ രഹിതരായ ഒട്ടനവധി മലയാളി യുവാക്കളുടെ പ്രശ്നങ്ങൾ അനായാസം പരിഹാരം കാണാൻ കഴിയും. ഡോ. അനിരുദ്ധനെപ്പോലുള്ളവർ കേരളത്തിൽ വ്യവസായ സംരഭം ആരംഭിച്ചത് അതിനുള്ള നല്ലൊരു തുടക്കമായി കാണുകയാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് മറ്റുള്ളവരും കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയാൽ കേരളത്തിലെ യുവജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും അത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകൻ രാജി തോമസ് (സ്പ്രിംഗ്ലർ സിഇഒ), മറൈൻ കണ്‍സൽറ്റൻറ് ആന്റണി പ്രിൻസ് (ജിവിആർ ക്യാംപ്ബെൽ) , സുനിൽകുമാർ വാസുദേവൻ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയർമാൻ, പി.എം. മാത്യു (ലോറൈൻ സ്റ്റുവർട്ട് ഗ്രൂപ്പ് , ലണ്ടൻ), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടൽ പ്രസിഡൻസി), സാജൻ വറുഗീസ് ( ഡയറക്ടർ, സാജ് ഹോൾഡിങ്ങ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധൻ ( സി.ഇ.ഒ., എസ്സൻ ന്യൂട്രിഷൻ ഗ്രൂപ്പ് ആൻഡ് ഫൊക്കാന മുൻ പ്രസിഡണ്ട്),ജോണ്‍ ടൈറ്റ്സ് (പ്രസിഡന്റ് എയ്റോ സിസ്റ്റംസ് ഏവിയേഷൻസ്), ഡോ. വിൻസെന്റ് കുട്ടംപേരൂർ (സിഇഒ., വി.കെ.ഡെവലപ്പ്മെന്റ് കോർപ്പറേഷൻസ്), ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റൽ), അനു ടി. ജോർജ് (എം.ഡി. വടക്കേമുറിയിൽ ഗ്രൂപ്പ്), വർക്കി എബ്രഹാം (ഫൗണ്ടിംഗ് ഡയറക്ടർ , ഹാനോവർ ബാങ്ക്), ഡോ.ബാബു സ്റ്റീഫൻ (സിഇഒ, ഡി.സി ഹെൽത്ത്കെയർ, പ്രസിഡന്റ്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്ടണ്‍ ഡിസി. ആർവിപി), ഫൊക്കാന മുൻ പ്രസിഡന്റുമാരായ ജോണ്‍ പി. ജോണ്‍, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖർ ബിസിനസ് മീറ്റിൽ പങ്കെടുത്ത് സംസാരിച്ചു.
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അവാർഡ് പ്രഖ്യാപനം നടത്തി. ഫൊക്കാന സെക്രട്ടറി ഡോ. സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ സണ്ണി മറ്റമന നന്ദിയും പറഞ്ഞു. ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് ആയിരുന്നു അവതാരകൻ. വാഷിംഗ്ടണ്‍ ഡി.സി യിൽ നിന്നുള്ള സുഷമ പ്രവീണ്‍ പ്രാർഥന ഗാനമാലപിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍ കൊട്ടാരക്കര, വർഗീസ് ഉലഹന്നാൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഫൊക്കാന ടെക്നിക്കൽ ടീം കോർഡിനേറ്റർ പ്രവീണ്‍ തോമസിന്റെ നേതൃത്വത്തിൽ ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ബിജു കൊട്ടാരക്കര, മഹേഷ് ഭട്ട് എന്നിവരാണ് മീറ്റിംഗ് നിയന്ത്രിച്ചത്.
റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍