കാഞ്ഞങ്ങാട്: കേരളത്തിന് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അക്ഷയ സംരഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് (ഫേസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗ്രോടെക് ഐടിഐയിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ഡി.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.സുദിൽ, കെ.എസ്.സാബു, എം.ടി.പി.ഇബ്രാഹിം, ലത്തീഫ് അടുക്കം, തങ്കരാജ് എന്നിവർ പ്രസംഗിച്ചു. പ്രമോദ്.കെ.റാം സ്വാഗതവും പി.വി.മഞ്ജുഷ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:പി.ഡി.അബ്ദുൾ റഹ്മാൻ (പ്രസിഡന്റ്), പി.വി.മഞ്ജുഷ, ലിജോ ഏബ്രഹാം (വൈസ് പ്രസിഡന്റുമാർ), പ്രമോദ് കെ.റാം (ജനറൽ സെക്രട്ടറി), സുദിൽ കുമാർ, സിദ്ദിഖ് ദണ്ടഗോളി (ജോയിന്റ് സെക്രട്ടറിമാർ), കെ.എസ്.സാബു (ട്രഷറർ).
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ ഗൗരവമായി കാണണം: ഫേസ്
12:42 AM Sep 21, 2022 | Deepika.com