റിപ്പബ്ലിക് ദിനാഘോഷവും ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും ജനുവരി 23ന്

11:52 AM Jan 17, 2021 | Deepika.com
ഫിലാഡഫിയ: റിപ്പബ്ലിക് ദിനാഘോഷവും അലയുടെ ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും 2021 ജനുവരി 23 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് (സെൻട്രൽ ടൈം) കെ കെ രാഗേഷ് എം പി വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നതാണ്.

ജനദ്രോഹപരമായ പുതിയ കാർഷിക ബില്ലിന്‍റെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുകയും ഡൽഹിയിൽ കർഷകരോടൊപ്പം ദിനരാത്രങ്ങൾ സമരം ചെയ്യുകയും ചെയ്ത കെ കെ രാഗേഷ് എം.പി, കാർഷിക ബില്ലിന്‍റെ വിവിധ വശങ്ങളെ പറ്റി നമ്മളോട് സംസാരിക്കുന്നു. തുടർന്ന്
പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ഗസൽ ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതിന്

സൂം മീറ്റിംഗ് ഐഡി 82691928519
https://us02web.zoom.us/j/82691928519
ഡയൽ ഇൻ ഫോൺ നമ്പർ#13126266799.

റിപ്പോർട്ട്: അജു വാരിക്കാട്