ദോഹ: കോവിഡ് വ്യാപനം തടയാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുൻകരുതലുകൾ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ച 171 പേർക്കെതിരേയാണ് പുതിയതായി കേസെടുത്തത്.
താമസ സ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയ നിയമം കഴിഞ്ഞ വർഷം മേയ് 17 മുതലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്.
ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 171 പേര്‍ക്കെതിരെ നിയമനടപടി
09:26 PM Jan 16, 2021 | Deepika.com