കോട്ടയം: ഖത്തർ ടെലികോം ഡിപ്പാർട്ട്മെന്റ് റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസർ കാഞ്ഞിരപ്പാറ മാടപ്പാട്ട് കുടുംബാംഗം എം.ടി വർഗീസ് (കുഞ്ഞൂഞ്ഞ്-84) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കാഞ്ഞിരപ്പാറ സെന്റ് ഇഗ്നാത്തിയോസ് സിംഹാസന പള്ളിയിൽ നടത്തി. ഭാര്യ: പയന്പാല ഇളങ്കാവുങ്കൽ കുടുംബാംഗം തങ്കമ്മ വർഗീസ് (റിട്ട. നഴ്സ്, ഹമദ് ഹോസ്പിറ്റൽ, ദോഹ).
മക്കൾ: ഡോ. അലൻ ടോം വർഗീസ്, (യുകെ), ഡോ. ജൂലി മോറിൻ സഖറിയ, ഡോ. ലെനി എലിസബത്ത് എൽദോ. മരുമക്കൾ: ഡോ. ഷീന അലൻ (യുകെ), അഡ്വ. റെജി ഇട്ടി (വടക്കേക്കുറ്റ് പനയന്പാല), ഡോ. എൽദോ പൗലോസ് (പുതുക്കുന്നത്ത് കോതമംഗലം). കൊച്ചുമക്കൾ: ക്രിസ്റ്റീൻ, ജോഷ്വ, ഷാർലറ്റ്, ഷെറിൻ, അശ്വിൻ, ആഷ്ലി, ആഷിഷ്.
കാലംചെയ്ത അഭിവന്ദ്യ യാക്കോബ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ (മുൻ സിംഹാസന ഭദ്രാശനാധിപൻ) സഹോദരപുത്രനാണ് പരേതൻ.
റിപ്പോർട്ട്: ബിജു ചെറിയാൻ
എം.ടി വർഗീസ് മാടപ്പാട്ട് നിര്യാതനായി
09:23 PM Jan 16, 2021 | Deepika.com