കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബുധനാഴ്ച 539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ ആകെ എണ്ണം 155, 874 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11,567 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,359,421 ആയി.
ഇന്നലെ 234 പേരാണ് രോഗ മുക്തരായത് . 149,809 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,119 പേരാണ് ചികിൽസയിൽ കഴിയുന്നതായും 48 പേർ തീവ്രപരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗംമശബേരീ്ശറബ2021ഷമിൗ07
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 539 പേർക്ക് കോവിഡ്; 234 പേർ രോഗമുക്തരായി
12:11 AM Jan 14, 2021 | Deepika.com