കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് ബയാൻ പാലസിലെത്തി അമീറിന് രാജി സമർപ്പിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബറിൽ നിലവിൽ വന്ന പാർലമെന്റിൽ പ്രതിപക്ഷത്തിന് മുൻതൂക്കം ഉള്ളതിനാൽ സർക്കാരും പാർലമെൻറ് അംഗങ്ങളും തമ്മിലുളള ഭിന്നത രൂക്ഷമായിരുന്നു. നേരത്തെ മൂന്ന് പാർലിമെൻറ് അംഗങ്ങൾ ചേർന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസബാഹിനെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു.
അന്‍പതംഗ പാർലിമെന്റിൽ പ്രതിപക്ഷത്തിന് 38 പേരുടെ പിന്തുണയുണ്ടെന്നാണ് സൂചന. പുതിയ സ്ഥിഗതികളെ തുടർന്ന് കഴിഞ്ഞ ദിവസം നടക്കേണ്ട പാർലമെൻറ് യോഗത്തിൽ നിന്നും പ്രധാനമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു. ഒരു മാസം തികയ്ക്കുന്നതിന് മുന്‍പേയാണ് നിലവിലെ മന്ത്രിസഭ രാജിവച്ചിരിക്കുന്നത്. സംഘർഷം തുടർന്ന് പോവുകയാണെങ്കിൽ വീണ്ടും പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യത തളിക്കളയുവാൻ സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് മന്ത്രിസഭ രാജിവച്ചു
10:40 PM Jan 13, 2021 | Deepika.com