ദോഹ. ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട് . പ്രവാസി ഭാരതീയ സമ്മാൻ 2021 ജേതാവും ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിലെ പ്രവാസി പ്രമുഖനുമായ ഡോ. മോഹൻ തോമസിന് അനുമോദന പൂച്ചെണ്ടുമായി വേൾഡ് മലയാളി കൗണ്‍സിൽ പ്രതിനിധികൾ.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഡോക്ടർ നൽകുന്ന വൈവിധ്യമാർന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്നും ഡോക്ടർക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്നും അനുമോദന പൂച്ചെണ്ടുമായെത്തിയ വി.എസ്. നാരായണൻ (ചെയർമാൻ), ശിരീഷ്കുമാർ (പ്രസിഡന്റ്), സുരേഷ് കരിയാട് (ജന. സെക്രട്ടറി), ജോണ്‍ ഗിൽബർട്ട് (ട്രഷറർ), ജബി കെ ജോണ്‍ (വൈസ്ചെയർമാൻ), കേണൽ ഡി.പി. പിള്ള(വൈസ് ചെയർമാൻ), വിദ്യ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), ഫാസിൽ ആലപ്പുഴ (യൂത്ത് ഫോറം പ്രസിഡന്റ്), കാജൽ മൂസ (വിമൻസ് ഫോറം പ്രസിഡന്റ്്) എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: ഡോ. അമാനുല്ല വടക്കാങ്ങര
ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട്
10:36 PM Jan 13, 2021 | Deepika.com