കോറിയോഗ്രാഫർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോൾസ്റ്റാർ ഗ്രൂപ്പിന്റെ ചടുലമായ നൃത്തച്ചുവടുകളുള്ള സിനിമാറ്റിക് ഡാൻസോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സജീവ്, ജോളി ജോയ്, മാത്യു എന്നിവർ അവതരിപ്പിച്ച സിനിമാഗാനങ്ങൾ, മനോജിന്റെ മാപ്പിളപ്പാട്ട്, സജാദും സംഘവും, ഷബി അബ്ദുൾസലാം എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകൾ, കേളിയിലേയും കുടുംബവേദിയിലേയും പ്രവർത്തകരുടെ വിപ്ലവഗാനം, ശ്രേയ അവതരിപ്പിച്ച നൃത്തം, ദേവനന്ദയും സംഘവും, ഷിഹാന നസീറും സംഘവും അവതരിപ്പിച്ച സംഘനൃത്തങ്ങൾ, ഇസ, ധ്വനി, വേദ, അമ്റ , ഇനീസ എന്നീ കൊച്ചുകുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം, ഉബൈദ് അവതരിപ്പിച്ച മിമിക്രി എന്നീ പരിപാടികൾ രണ്ടുമണിക്കൂറോളം ഓണലൈൻ പ്രേക്ഷകർക്ക് വിസ്മയ കാഴ്ചയൊരുക്കി.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമാപന സമ്മേളനത്തിൽ കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്തിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ തന്റെ സ്വാഗത പ്രഭാഷണത്തിൽ കേളിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേളി രക്ഷാധികാരി സമിതി കണ്‍വീനർ കെ.പി.എം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോണ്‍സർമാർ, സംഘടനാ പ്രതിനിധികളായ രാജൻ നിലന്പൂർ - ന്യൂ ഏജ്, സജാദ് സഹീർ - ഐഎംസിസി, നൗഷാദ് കോർമത്ത് - എൻആർകെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കോവിഡ്കാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേളിയോടൊപ്പം സഹകരിച്ച ആരോഗ്യമേഖലയിലെ പ്രവർത്തകരേയും, ന്ധകേളിയോടൊപ്പം കേരളത്തിലേക്ക് ’ എന്ന സൗജന്യ ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച സ്പോണ്‍സർമാരേയും, കേളിദിനത്തിന്റെ സ്പോണ്‍സർമാരേയും, ദേശാഭിമാനി മുഖപ്രസംഗവും, പത്രവും ഡിജിറ്റലായി പ്രചരിപ്പിക്കുന്ന സൈബർവിംഗ് പ്രവർത്തകരേയും ആദരിച്ചു. ചടങ്ങിന്റെ ഓണ്‍ലൈൻ പ്രക്ഷേപണം സിജിൻ കൂവള്ളൂർ, ബിജു തായന്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.