കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 494 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ ആകെ എണ്ണം 155, 335 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,340 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,347,854 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 946 ആയി. ഇന്നലെ 202 പേരാണ് രോഗ മുക്തരായത് . 149,575 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,814 പേരാണു ചികിൽസയിൽ കഴിയുന്നതായും 47 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 494 പേർക്ക് കോവിഡ്; 202 പേർ രോഗമുക്തരായി
12:31 AM Jan 13, 2021 | Deepika.com