മൃഗശാലയിലെ രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങൾക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാലാ അധികൃതർ. ചെറിയ ശ്വാസ തടസവും ചുമയുമുള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.
മൃഗശാലയിലെ കോവിഡ് പോസിറ്റിവായ ജീവനക്കാരനിൽ നിന്നായിരിക്കാം ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.
അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ന്യുയോർക്ക് ബ്രോണ്‍സ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ