ഒട്ടോവ: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി രൂപികരിച്ചു. കാനഡയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മ വീഡിയോ കോണ്‍ഫറൻസ് വഴി നടത്തിയ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റായി റിനിൽ മക്കോരം വീട്ടിൽ, ജനറൽ സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി വിജേഷ് ജോർജ് , സോണി എം നിധിരി, ജുബിൻ വർഗീസ് എന്നിവരെയും ട്രഷററായി സന്തോഷ് പോളിനെയും തെരഞ്ഞെടുത്തു. 2021-2023 കാലയളവിലേക്കാണ് ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഭാഗമായി കേരളത്തിലും കാനഡയിലും വളരെ സജീവമായി നിലകൊള്ളുന്ന ഒരു വലിയ സമൂഹം ഒന്നിച്ചു ചേർന്ന് ഒരു കുടക്കീഴിൽ പ്രവർത്തിക്കുവാൻ മുന്നോട്ടു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് റിനിൽ മക്കോരം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തി പകരുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ എല്ലാ കാനഡാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജോസഫ് ഇടിക്കുള
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
10:16 PM Jan 12, 2021 | Deepika.com