കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജനുവരി 20 ബുധനാഴ്ച ഓണ്‍ലൈനായി പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ എംബസിയിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യണമെന്ന് വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.
പേര്, പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, ബന്ധപ്പെടേണ്ട നന്പർ, കുവൈറ്റിലെ വിലാസം, മുതലായ വിവരങ്ങൾ രീാാൗിശ്യേ.സൗംമശേ@ാലമ.ഴീ്.ശി എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഓപ്പണ്‍ ഹൗസിൽ ചോദിക്കേണ്ട ചോദ്യങ്ങളും അഭിപ്രായങ്ങളും ഇ-മെയിൽ വഴി പങ്കുവയ്ക്കാവുന്നതാണ്. രജിസ്റ്റർ ചെയ്തവരെ മീറ്റിംഗ് ഐഡിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
11:29 PM Jan 11, 2021 | Deepika.com