കുവൈറ്റ് സിറ്റി: ദേശീയ വാർത്താ ഏജൻസിയായ കൂനയുടെ വാർത്താപ്രക്ഷേപണത്തിൽ വന്ന പിഴവ് അന്വേഷിക്കുമെന്ന് വാർത്താവിതരണ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി അറിയിച്ചു.
രാജ്യത്തെ ഒൗദ്യോഗിക വാർത്താ ഏജൻസിയുടെ ചരിത്രത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഒരു രീതിയിലും അംഗീകരിക്കുവാൻ സാധിക്കില്ല. ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കുനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലിനേയും വിഷയവുമായി ബന്ധപ്പെട്ട ജീവനക്കാരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ദേശീയവും അന്തർദേശീയവുമായ വാർത്തകൾക്ക് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്രോതസായതിനാൽ സൂക്ഷ്മതയോടെയും വിശ്വാസ്യതയോടും സുതാര്യതയോടും കൂടി മാത്രമേ വാർത്തകൾ നൽകാറുള്ളൂവെന്നും വിഷയങ്ങൾ പരിഹരിക്കുവാൻ നേരിട്ട് ഇടപെടമെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
വാർത്താപ്രക്ഷേപണത്തിൽ വന്ന പിഴവ് അന്വേഷിക്കുമെന്ന് മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി
10:04 PM Jan 11, 2021 | Deepika.com