കുവൈറ്റ്: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച സഹപ്രവർത്തകർക്ക് ഒ ഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ജനുവരി 7 വ്യാഴാഴ്ച വൈകിട്ട് വെബ്നാറിലൂടെ അനുമോദനം നൽകി സ്വീകരിച്ചു.
കേളകം പഞ്ചായത്തിൽ നിന്നും വിജയിച ഒഐസിസി കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോയ്ക്കും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നിന്നും വിജയിച്ച വിജിൽ മോഹനനമാണ് വെബ്നാറിലൂടെ അനുമോദനങ്ങൾ നൽകിയത്. ജില്ലാ പ്രസിഡന്റ് സിദ്ദിക്ക് അപ്പക്കന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനവും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. റ്റി.ഒ. മോഹനൻ മുഖ്യപ്രഭാഷണവും നടത്തി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, എംഎ നിസാം, ബിനു ചേന്പാലയം, ലിപിൻ മുഴക്കുന്ന്, ജോബിൻ ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷോബിൻ സണ്ണി സ്വാഗതവും രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞ വെബിനാർ ജോസഫ് മാത്യൂ അവതരണം നിർവഹിച്ചു. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ കൂടെ നിന്ന ഒ ഐസിസിക്ക് നന്ദി പറഞ്ഞു കൊണ്ട് ബിജു ചാക്കോയും വിജിൽ മോഹനനും മറുപടി പ്രസംഗവും നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ച സഹപ്രവർത്തകരെ ഒഐസിസി കുവൈത്ത് കണ്ണൂർ അനുമോദിച്ചു
09:48 PM Jan 11, 2021 | Deepika.com