’കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ’ സ്പോ​ണ്‍​സ​ർ​മാ​രെ ആ​ദ​രി​ച്ചു

09:46 PM Jan 11, 2021 | Deepika.com
റി​യാ​ദ് : കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ൽ തൊ​ഴി​ലും വേ​ത​ന​വും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്ന നി​ർ​ധ​ന​രാ​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ളി ആ​വി​ശ്ക​രി​ച്ച ന്ധ​കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ’ എ​ന്ന സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച റി​യാ​ദി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കേ​ളി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ർ​ക്കും കേ​ളി​യു​ടെ ആ​ദ​രം ന​ൽ​കി.

ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് അ​ര​ങ്ങേ​റി​യ കേ​ളി​യു​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ലാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. ന്ധ​കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക്’ എ​ന്ന പ​ദ്ധ​തി പ്ര​കാ​രം 87 നി​ർ​ധ​ന പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​ന്നോ അ​തി​ല​ധി​ക​മോ ടി​ക്ക​റ്റ് ന​ൽ​കി സ​ഹാ​യി​ച്ച​വ​രെ​യും, കേ​ളി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന 29 സ്പോ​ണ്‍​സ​ർ​മാ​രേ​യു​മാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. ഇ​വ​രെ​ക്കൂ​ടാ​ത്ത ചെ​റു​തും വ​ലു​തു​മാ​യ തു​ക​ക​ൾ ന​ൽ​കി ഈ ​പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ നി​ര​വ​ധി പേ​ർ കേ​ളി​യു​ടെ കൂ​ടെ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ കേ​ളി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത​യും സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പി​നാ​ഥ് വേ​ങ്ങ​ര, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ, സു​രേ​ഷ് ക​ണ്ണ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.