സാൻഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോർത്തേണ്‍ കലിഫോർണിയയുടെ 2021 പുതുവർഷ കലണ്ടർ കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശേരിൽ, കെസിസിഎൻസി ചെയർപേഴ്സണ്‍ ഷിബി പുതുശേരിൽ എന്നിവർ പ്രകാശനം ചെയ്തു. കെസിസിഎൻസി കമ്മറ്റി അംഗങ്ങളായ പ്രബിൻ ഇലഞ്ഞിക്കൽ, ഷിബു പാലക്കാട്ട്, ജോർജ് കുപ്ലാനിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
കെസിസിഎൻസി ക്രിസ്മസ്-പുതുവർഷ ആഘോഷത്തോടനുബന്ധിച്ചാണ് കലണ്ടർ പുറത്തിറക്കിയത്. അടുത്ത വർഷത്തെ കെസിസിഎൻസിയുടെയും പള്ളിയുടെയും പരിപാടികളുടെ തീയതികൾ ഉൾപ്പെടുത്തിയുള്ള കലണ്ടർ ഈ വർഷം വാർഡ് അടിസ്ഥാനത്തിൽ വാർഡ് പ്രതിനിധികൾ കമ്മ്യൂണിറ്റി അംഗങ്ങളിൽ എത്തിക്കും.
കെസിസിഎൻസി കലണ്ടർ കോർഡിനേറ്റസ് ആയി ഷിബു പാലക്കാട്ട്, സ്റ്റീഫൻ വേലികെട്ടേൽ, ഷീബ പുറയംപള്ളിയിൽ, പ്രബിൻ ഇലഞ്ഞിക്കൽ, വിവിൻ ഓണശരിൽ എന്നിവർ പ്രവർത്തിച്ചു.
കെസിസിഎൻസി 2021 കലണ്ടർ പ്രകാശനം ചെയ്തു
09:31 PM Jan 11, 2021 | Deepika.com