കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 154,314 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,781 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,327,427 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 943 ആയി. ഇന്നലെ 279 പേരാണു രോഗ മുക്തരായത് . 149,007 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,354 പേരാണു ചികിൽസയിൽ കഴിയുന്നതായും 46 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട് : സലിം കോട്ടയലിയിൽ
കുവൈറ്റിൽ 414 പേർക്ക് കോവിഡ്; 279 പേർ രോഗമുക്തരായി
02:36 AM Jan 11, 2021 | Deepika.com