ഓവർസീസ് എൻസിപി കുവൈറ്റ് ഡിപി ത്രിപാഠി അനുസ്മരണം

02:13 AM Jan 09, 2021 | Deepika.com
കുവൈറ്റ് സിറ്റി: എന്‍സിപി ഓവർസീസ് സെല്ലിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭ എംപി യുമായിരുന്ന ഡിപി ത്രിപാഠിയുടെ ഒന്നാം ചരമവാർഷികം, ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി ആചരിച്ചു.

ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേശീയ പ്രസിഡന്‍റ് ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.സണ്ണി മിറാൻഡ, മാത്യു ജോൺ, ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും ബിജു ബാനു, പ്രസൂൺ എന്നിവരും പങ്കെടുത്തു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.