കുവൈറ്റ് സിറ്റി : രാജ്യത്ത് 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 152,978 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,279 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,300,034 ആയി.
ഇന്നലെ 224 പേരാണു രോഗ മുക്തരായത് . 148,238 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 3,801 പേരാണു ചികിൽസയിൽ കഴിയുന്നതായും 55 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 540 പേർക്ക് കോവിഡ്; 231 പേർ രോഗമുക്തരായി
11:33 PM Jan 07, 2021 | Deepika.com