കുവൈറ്റ് സിറ്റി: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ’സ്വാമി വിവേകാനന്ദ അഡ്രസ്’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾച്ചറൽ റിലേഷൻസ് പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധെ ചടങ്ങിൽ അഭിസംബോധന ചെയ്യും.
ജനുവരി 12ന് വൈകുന്നേരം 5 നാണ് ചടങ്ങ്. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം വെർച്വലായി അനാഛാദനം ചെയ്യും. കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും വെർച്വലായി ചടങ്ങിൽ സന്നിതരാകാം. ഇതിനായി pic.kuwait@mea.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് ചടങ്ങിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും അതിലൂടെ അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് എംബസി അറിയിച്ചു. ട്വിറ്റർ, യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയിലൂടെ ലൈവായും പ്രദർശിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നു
11:30 PM Jan 07, 2021 | Deepika.com