ബഹ്റിൻ ഫൈസർ കോവിഡ് പ്രതിരോധ വാക്സിന് അംഗീകാരം നൽകി

08:40 AM Dec 05, 2020 | Deepika.com
മനാമ: മുൻനിര കോവിഡ് പ്രതിരോധ വാക്സിൻ നിർമാതാക്കളായ ഫൈസറും അതിന്‍റെ ജർമൻ പങ്കാളികളായ ബയോ എൻ‌ടെക്കും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സിന് ബഹ്റിൻ അംഗീകാരം നൽകി. ഡിസംബർ നാലിന് സർക്കാർ വാർത്താ ഏജൻസിയായ ബിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഫൈസർ കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ അറബ് രാജ്യവും ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി ബഹറിൻ.

ഡിസംബർ രണ്ടിനാണ് ലോകത്ത് ആദ്യമായി അടിയന്തര ഉപയോഗത്തിന് യുകെ ഫൈസറിന് അംഗീകാരം നൽകിയത്.