അന്നമ്മ കൊല്ലത്തു മലയിൽ നിര്യാതനായി

02:33 AM Dec 05, 2020 | Deepika.com
ന്യൂയോർക്ക്: തെക്കേമല കോലത്തുമലയിൽ പരേതനായ കെ.ടി.തോമസിന്‍റെ ഭാര്യ അന്നമ്മ (84) നിര്യാതയായി, സംസ്കാരം ഡിസംബർ 9 നു (ബുധൻ) കോഴഞ്ചേരിയിലെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ഐപിസി പെനിൽ സഭയുടെ സെമിത്തേരിയിൽ.

മക്കൾ : പ്രസാദ് തോമസ് (കോഴഞ്ചേരി), സൈനു തോമസ്, സിബി തോമസ്, പ്രിൻസ് തോമസ് (എല്ലാവരും അമേരിക്കയിൽ). മരുമക്കൾ:അശ്വതി പ്രസാദ്, തോമസ് ജോർജ്,ജേക്കബ് മാനുവൽ, പ്രിൻസി പ്രിൻസ്. മരുമക്കൾ: ലിഡിയ, ഷോൺ, ഷേറാ ടാഷ,ടിഷാന, ജൊഹാന, ഡേവിഡ് കോലത്ത്.

ഐ പി സി പെനിൽ സഭാഗവും ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായിരുന്നു പരേത.അമേരിക്കയിൽ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ