കുവൈറ്റിൽ 343 പേർക്ക് കോവിഡ്; രോഗമുക്തി 474

07:45 PM Dec 04, 2020 | Deepika.com
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഡിസംബർ നാലിനു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 343 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിക്കുകയും 474 പേർ രോഗമുക്തി നേടുകയും ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു 12,124 പരിശോധനകൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,130,744 ആയും കോവിഡ് ബാധിതരുടെ എണ്ണം 143,917 ആയും വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 886 ആയും രോഗമുക്തരുടെ എണ്ണം 139,148 ആയും ഉയർന്നു.

വിവിധ ആശുപത്രികളിലായി 3,883 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 84 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ