സെമിനാർ "ലിവ് ഇറ്റ് ഔട്ട്' ഡിസംബർ 5 ന്

05:15 PM Dec 04, 2020 | Deepika.com
കലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമ യുവജനസഖ്യവും യംഗ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി മാതാപിതാക്കൾക്കായി "ലിവ് ഇറ്റ് ഔട്ട്" (LIVE IT OUT) എന്ന പേരിൽ സെമിനാർ നടത്തുന്നു.

ഡിസംബർ 5 ന് (ശനി) വൈകുന്നേരം നാലിന് നടക്കുന്ന സെമിനാറിന് സൂസൻ തോമസ് നേതൃത്വം നൽകും.

കുട്ടികളിലെ മാനസ്സിക സമ്മർദ്ദവും പ്രതിസന്ധികളും എങ്ങനെ അതിജീവിക്കാമെന്നും അവയെ എങ്ങനെ സധൈര്യം നേരിടാമെന്നും മാതാപിതാക്കളെ ബോധവൽക്കരിക്കുക എന്നതാണ്‌ ഈ സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്.

ഈ പ്രേത്യേക കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസികവ്യഥ വളരെ വലുതാണ് അതിൽ നിന്ന് അവരെ കരകയറ്റി ജീവിതത്തെ സധൈര്യം നേരിടുന്ന വ്യക്തിത്വങ്ങൾ ആക്കി മാറ്റാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് സൂസൻ തോമസ് പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായ കുട്ടികൾക്കായുള്ള കോഹെൻ മെഡിക്കൽ സെന്‍ററിലെ (Cohen Medical Center) പ്രോഗ്രാം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലോംഗ് ഐലൻഡ് മാർത്തോമ ഇടവകാംഗമായ സൂസൻ.

സാൻ ഫ്രാൻസിസ്കോ മാർത്തോമ യുവജന സഖ്യത്തിന്‍റേയും യംഗ് ഫാമിലി ഫെലോഷിപ്പിന്‍റേയും ഭാരവാഹികളായ റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്‍റ്), ടോം തരകൻ (വൈസ് പ്രസിഡന്‍റ്), ധന്യ എൽസാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോയിന്‍റ് സെക്രട്ടറി), മെർലിൻ ചെറിയാൻ (ട്രഷറർ), അനു ഫിലിപ്പ്, ഷൈജു വർഗീസ്, അനീഷ് ജോയ്‌സൺ, വിവേക് ചെറിയാൻ, കൃപാ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി സെമിനാറിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: അലൻ ചെന്നിത്തല