മുസാമിയയിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ സംസ്കാരം നടത്തി

05:01 PM Dec 04, 2020 | Deepika.com
റിയാദ് : മുസാമിയയിൽ മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷെമീം മുഹമ്മദ് യുസഫിന്‍റെ (32) സംസ്കാരം നടത്തി. മുസാമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഷെമീമിന്‍റെ വിവരം സുഹൃത്തുക്കൾ സ്പോൺസറെ അറിയിക്കുകയും ബന്ധുവായ സുധീർ അബ്ദുൾ അസീസിന്‍റെ പേരിലുള്ള സമ്മതപത്ര പ്രകാരം കേളി ജീവകാരുണ്യ വിഭാഗം മൃതശരീരം മറവുചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

മുസമിയായിലെ സ്പെയർ പാർട്‌സ് കടയിലെ ജീവനക്കാരനായ ഷെമീമിന് ഭാര്യയും ആറും, നാലും വയസുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. പ്രവാസിയായിരുന്ന മുഹമ്മദ് യുസഫാണ് പിതാവ്, മാതാവ് നസീമാബീവി.റിയാദ് അൽഹയറിന് സമീപമുള്ള മൻസൂരിയയിലെ മഖ്ബറയിലാണ് മൃതദേഹം മറവു ചെയ്തത്. ഷെമീമിന്‍റെ നിരവധി സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും സാമുഹിക പ്രവർത്തകരുടേയും സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യുന്നതിന് കേളി കലാ സാംസ്കാരിക വേദി മുസാമിയ ഏരിയ ജീവകാരുണ്യ കൺവീനർ നിസാർ റാവുത്തർ, കേളി കേന്ദ്ര ജീവകാരുണ്യ കൺവീനർ മധു പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.