കുവൈറ്റ് സിറ്റി : രാജ്യത്ത് വ്യാഴാഴ്ച 314 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 143,574 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11,039 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,118,620 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 884 ആയി ഉയർന്നു.
ഇന്നലെ 540 പേരാണു രോഗ മുക്തരായത് . 138,674 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,016 പേരാണു ചികിൽസയിൽ കഴിയുന്നതായും 84 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 314 പേർക്ക് കോവിഡ്; 540 പേർ രോഗമുക്തരായി
11:27 PM Dec 03, 2020 | Deepika.com