ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ജി​ക്ക് പ്ലാ​ന​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന ക​രി​സ്മ സെ​ന്‍റ​ർ ഉ​ദ്ഘ​ട​നം വ്യാ​ഴാ​ഴ്ച

11:13 PM Dec 03, 2020 | Deepika.com
ന്യൂ​ജേ​ഴ്സി: ലോ​ക പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ജി​ക്ക് പ്ലാ​ന​റ്റി​ലെ ഡി​ഫാ​റ​ന്‍റ് ആ​ർ​ട്സ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക​ളു​ടെ അ​മ്മ​മാ​ർ​ക്കാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ക​രി​സ്മ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘ​ടാ​നം ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​മാ​യ ഡി​സം​ബ​ർ നാ​ലി​ന് വ്യാ​ഴാ​ച്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​ന് ( ന്യൂ​യോ​ർ​ക്ക് സ​മ​യം വെ​ളു​പ്പി​ന് 4.30ന് ) ​അ​ഡി​ഷ​ണ​ൽ ഡി​ജി​പി ബി. ​സ​ന്ധ്യ നി​ർ​വ​ഹി​ക്കും. ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​രി​സ്മ എ ​മൂ​വ് ഫോ​ർ മ​ദേ​ഴ്സ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ ല​യ​ണ്‍​സ് ക്ല​ബും പ​ങ്കാ​ളി​ക​ളാ​ണ്.

ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ലി​ക്കു​ന്ന​തി​നും അ​തി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മാ​ജി​ക്ക് അ​ക്കാ​ദ​മി സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.

കെ​ടി​സി. ചെ​യ​ർ​മാ​ൻ എം.​വി.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര താ​രം മേ​ന​ക സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​കും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫോ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ. ​ക​ല ഷ​ഹി, മാ​ജി​ക്ക് അ​ക്കാ​ഡ​മി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡ​യ​റ​ക്ട​ർ ച​ന്ദ്ര​സേ​ന​ൻ മി​തൃ​മ്മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡി​ഫ​റ​ൻ​റ് ആ​ർ​ട്ട് സെ​ന്‍റ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ദി​വ്യ സ്വാ​ഗ​ത​വും ക​രി​സ്മ കോ​ർ​ഡി​നേ​റ്റ​ർ സൊ​ഹ്റാ മാ​മ്മു ന​ന്ദി​യും പ​റ​യും.

തി​രു​വ​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മാ​ജി​ക്ക് പ്ലാ​ന​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന ക​രി​സ്മ സെ​ന്‍റെ​റി​ൽ ത​യ്യ​ൽ പ​രി​ശീ​ല​നം, ബാ​ഗ് നി​ർ​മ്മാ​ണം , ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മ്മാ​ണം തു​ട​ങ്ങി വി​വി​ധ തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ക​യും ഇ​വി​ടെ​യു​ണ്ടാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ജി​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു. മാ​ജി​ക്ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റ​ൻ​റ് സെ​ന്‍റെ​റി​ലു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്കാ​ണ് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ഇ​തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം പൂ​ർ​ണ​മാ​യും ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും മാ​ത്ര​മാ​ണ് വി​ന​യോ​ഗി​ക്കി​ക​യെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്മ​മാ​ർ​ക്ക് 100 ത​യ്യ​ൽ മെ​ഷീ​ൻ വാ​ങ്ങി ന​ൽ​കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഫൊ​ക്കാ​ന​യു​ടെ വി​മ​ൻ​സ് ഫോ​റ​മാ​ണ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മ​ൻ​സ് ഫോ​റം ന​ൽ​കു​ന്ന ഈ ​സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​രി​സ്മ എ ​മൂ​വ് ഫോ​ർ മ​ദേ​ഴ്സ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​താ​യി വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ. ​ക​ല ഷ​ഹി പ​റ​ഞ്ഞു.

റിപ്പോർട്ട്: തടത്തില്‍ ഫ്രാന്‍സിസ്