ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സേ​ഴ്സ് കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ​യാ​യി സി​സി​ലി​യ റൗ​സി​നെ നോ​മി​നേ​റ്റു ചെ​യ്തു

11:10 PM Dec 03, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യും പ്രി​ൻ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ആ​ന്‍റ് ഇ​ന്‍റ​ർ നാ​ഷ​ന​ൽ അ​ഫ​യേ​ഴ്സ് ഡീ​നു​മാ​യ സി​സി​ലി​യ റൗ​സി​നെ എ​ക്ക​ണോ​മി​ക് അ​ഡ്വൈ​സേ​ഴ്സ് കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ​യാ​യി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ൻ ഡി​സം​ബ​ർ 1ന് ​ചൊ​വ്വാ​ഴ്ച നോ​മി​നേ​റ്റ് ചെ​യ്തു.

യു​എ​സ് സെ​ന​റ്റ് ഇ​വ​രു​ടെ നി​യ​മ​നം അം​ഗീ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​സ്ഥാ​നം വ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യാ​യി​രി​ക്കും സി​സി​ലി​യ. കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ ബൈ​ഡ​ന്‍റെ കാ​ബി​ന​റ്റി​ൽ ഒ​രു അം​ഗം കൂ​ടി​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ ആ​സ്ട്രോ ഫി​സി​സ്റ്റി​ന്േ‍​റ​യും (പി​താ​വ്), സ്കൂ​ൾ സൈ​ക്കോ​ള​ജി​സ്റ്റി​ന്േ‍​റ​യും (മാ​താ​വ്) മ​ക​ളാ​ണ് സി​സി​ലി​യ. ഒ​ബാ​മ ഭ​ര​ണ​ത്തി​ൽ (2009-11) വ​രെ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1963 ഡി​സം​ബ​ർ 18ന് ​ക​ലി​ഫോ​ർ​ണി​യ വാ​ൾ​ന​ട്ട് ക്രീ​ക്കി​ലാ​ണ് ജ​ന​നം. ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി.

പ​ഠ​ന​ത്തി​നു ശേ​ഷം പ്രി​ൻ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ അം​ഗ​മാ​ണ്. ജേ​ർ​ണ​ൽ ഓ​ഫ് ലേ​ബ​ർ എ​ക്ക​ണോ​മി​ക്സ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഗ​വേ​ഷ​ണ​ഗ്ര​ന്ഥ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​ര​ൻ ടോ​ണി മോ​റി​സ​ന്‍റെ മ​ക​ൻ ഫോ​ർ​ഡ് മോ​റി​സ​നാ​ണ് ഭ​ർ​ത്താ​വ്. ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ