കുവൈറ്റ് സിറ്റി: ഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി സെൻസ അനിലിന് ബാലവേദി കുവറ്റിന്റെയും കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
വിവിധ കാലയളവുകളിൽ ബാലവേദി കുവൈറ്റിന്റെ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സെൻസ അനിൽ കുവൈറ്റിലെ സാംസ്കാരിക വേദികളിൽ വിവിധ കലാപരിപാടികളിലൂടെ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. മംഗഫ് കല സെന്ററിൽ വച്ചു നടന്ന യാത്രയയപ്പു ചടങ്ങിൽ ബാലവേദി കുവൈറ്റിന്റെയും കല കുവൈറ്റിന്റെയും നിരവധി പ്രവർത്തകർ പങ്കെടുത്തു.
ബാലവേദി കുവൈറ്റ് രക്ഷാധികാരി സമിതി ജനറൽ കണ്‍വീനർ തോമസ് ചെപ്പുകുളം അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും കല കുവൈറ്റിന്റെ മുതിർന്ന അംഗവുമായ എൻ. അജിത്ത് കുമാർ സെൻസക്കുള്ള സ്നേഹോപഹാരം കൈമാറി. കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആസഫ് അലി, മേഖല പ്രസിഡന്റ് ജ്യോതിഷ് പി.ജി, ബാലവേദി ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം അഭിരാം അനൂപ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തന്റെ വ്യക്തിത്വ വികാസത്തിന് ബാലവേദി കുവൈറ്റ് വഹിച്ച പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മറുപടി പ്രസംഗത്തിൽ സെൻസ അനിൽ അഭിപ്രായപ്പെട്ടു. പരിപാടിക്ക് കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി രജീഷ് നന്ദി രേഖപെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുമാരി സെൻസ അനിലിന് ബാലവേദി കുവൈറ്റ് യാത്രയയപ്പു നൽകി
11:46 PM Dec 02, 2020 | Deepika.com