താങ്കസ് ഗിവിംഗിനുശേഷം തിങ്കളാഴ്ച മാത്രം 3356 പുതിയ പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് ആദ്യവാരം മുതൽ രണ്ടുമാസം മുന്പ് വരെ പോസ്റ്റീവ് രോഗികളുടെ എണ്ണം 50,000 ആയി കുറഞ്ഞുവെങ്കിൽ അവസാന രണ്ടുമാസങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ തന്നെ ആയിരിക്കുന്നത്.
കൃത്യമായ കണക്കുകനുസരിച്ചു ടറന്റ് കൗണ്ടിയിൽ ഇതുവരെ 1,00650 പോസ്റ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 843 മരണവും റിപ്പോർട്ട് ചെയ്തു. 71,100 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ടറന്റ് കൗണ്ടിയിൽ മാസ്ക് മാൻഡേറ്റ് 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി കൗണ്ടി അധികൃതർ അറിയിച്ചു.
കൗണ്ടിയിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ 71 ശതമാനം 65 വയസിനു മുകളിലുള്ളവരാണ്. 22 മുതൽ 44 വയസു വരെയുള്ളവരിൽ മരണത്തിന്റെ ശരാശരി 36 ശതമാനമാണ്.
തിങ്കളാഴ്ച വരെ കൗണ്ടി ആശുപത്രികളിൽ 855 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആകെ 828 വെന്ററിലേറ്ററുകളാണ് കൗണ്ടിയിൽ ഇപ്പോൾ ഉള്ളതെന്നും 539 എണ്ണം ഉടൻ ലഭിക്കുമെന്നും അധികൃതർ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ