കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം നാവായിക്കുളത്ത് കൈമാറി

12:08 PM Nov 28, 2020 | Deepika.com
റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) തിരുവനന്തപുരം നാവായിക്കുളത്ത് നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി അൽ ഖർജ്ജ് ഏരിയ അംഗമായ അർദാൻ സാജന്‍റെ മകൾ ശ്രദ്ധ സുരേഷിനാണ് പുരസ്‍കാരം കൈമാറിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

ശ്രദ്ധ സുരേഷിന്‍റെ നാവായിക്കുളം കുളമടയിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ വർക്കല എംഎൽഎ വി.ജോയിയാണ്‌ പുരസ്‌കാരം കൈമാറിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ദിലീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം നാവായിക്കുളം ലോക്കൽ സെക്രട്ടറി എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം രാജീവൻ, കേളി കേന്ദ്ര സാംസ്‌ക്കാരിക കമ്മിറ്റി മുൻ അംഗം അനിൽ കുമാർ കേശവപുരം, എസ്എഫ്ഐ കിളിമാനൂർ ഏരിയാ വൈസ് പ്രസിഡന്റ് വൈഷ്ണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിപിഎം ബ്രാഞ്ച് അംഗം മീര ചടങ്ങിന് നന്ദി പറഞ്ഞു.